Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karyavattom

ജ​സ്റ്റി​ൻ ഗ്രീ​വ്സി​ന് സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്കെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് മി​ക​ച്ച സ്കോ​ർ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് മി​ക​ച്ച സ്കോ​ർ. കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ൻ​ഡീ​സ് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 295 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ജ​സ്റ്റി​ൻ ഗ്രീ​വ്സി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും ജോ​ൺ കാം​പ്‌​ബെ​ല്ലി​ന്‍റെ​യും അ​മീ​ർ ജം​ഗോ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും ബ​ല​ത്തി​ലാ​ണ് വെസ്റ്റ് ഇൻഡീസ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഗ്രീ​വ്സ് 101 റ​ൺ​സും കാം​പ്‌​ബെ​ൽ 62 റ​ൺ​സും ജാം​ഗോ 58 റ​ൺ‌​സു​മാ​ണെ​ടു​ത്ത​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കു​ൽ​ദീ​പ് യാ​ദ​വ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. പ്ര​സി​ദ് കൃ​ഷ്ണ ര​ണ്ട് വി​ക്ക​റ്റും നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

ഇ​​ന്ത്യ x വി​​ന്‍​ഡീ​​സ് കാ​​ര്യ​​വ​​ട്ട​​ത്ത്

തി​​രു​​വ​​ന​​ന്ത​​പു​​രം:​​ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ഇ​​ന്ത്യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​ലെ ആ​​ദ്യ ഏ​​ക​​ദി​​ന മ​​ത്സ​​രം തി​​രു​​വ​​ന​​ന്ത​​പു​​രം കാ​​ര്യ​​വ​​ട്ട​​ത്ത്.

2026-27 രാ​​ജ്യാ​​ന്ത​​ര ഹോം ​​സീ​​സ​​ണി​​ന്‍റെ ഭാ​​ഗ​​മാ​​യി ബി​​സി​​സി​​ഐ പു​​റ​​ത്തു​​വി​​ട്ട മ​​ത്സ​​ര​​ക്ര​​മം അ​​നു​​സ​​രി​​ച്ച് സെ​​പ്റ്റം​​ബ​​ര്‍ 27നാ​​ണ് കാ​​ര്യ​​വ​​ട്ട​​ത്തെ ഇ​​ന്ത്യ x വി​​ന്‍​ഡീ​​സ് പോ​​രാ​​ട്ടം. പ​​ര​​മ്പ​​ര​​യി​​ല്‍ മൂ​​ന്ന് ഏ​​ക​​ദി​​നും അ​​ഞ്ച് ട്വ​​ന്‍റി-20​​യു​​മാ​​ണു​​ള്ള​​ത്.

മൂ​​ന്നു വ​​ര്‍​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷ​​മാ​​ണ് കാ​​ര്യ​​വ​​ട്ട​​ത്തേ​​ക്ക് ഏ​​ക​​ദി​​ന മ​​ത്സ​​രം എ​​ത്തു​​ന്ന​​ത്. 2023 ജ​​നു​​വ​​രി​​യി​​ലാ​​ണ് അ​​വ​​സാ​​ന​​മാ​​യി കാ​​ര്യ​​വ​​ട്ടം രാ​​ജ്യാ​​ന്ത​​ര ഏ​​ക​​ദി​​ന​​ത്തി​​നു വേ​​ദി​​യാ​​യ​​ത്.

ബോ​​ര്‍​ഡ​​ര്‍ ഗാ​​വ​​സ്‌​​ക​​ര്‍

ഇ​​ന്ത്യ​​യും ഓ​​സ്‌​​ട്രേ​​ലി​​യ​​യും ത​​മ്മി​​ലു​​ള്ള ബോ​​ര്‍​ഡ​​ര്‍-​​ഗാ​​വ​​സ്‌​​ക​​ര്‍ ട്രോ​​ഫി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര 2027 ജ​​നു​​വ​​രി 21ന് ​​ആ​​രം​​ഭി​​ക്കും.

നാ​​ഗ്പു​​രി​​ലാ​​ണ് ആ​​ദ്യ ടെ​​സ്റ്റ്. അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രം ഫെ​​ബ്രു​​വ​​രി 27ന് ​​അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ ന​​ട​​ക്കും. ചെ​​ന്നൈ, ഗോ​​ഹ​​ട്ടി, റാ​​ഞ്ചി എ​​ന്നി​​വ​​യാ​​ണ് മ​​റ്റു വേ​​ദി​​ക​​ള്‍.

Sports

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി ഇ​ഷാ​നും സൂ​ര്യയും ഹാ​ർ​ദി​ക്കും; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

തി​രു​വ​ന​ന്ത​പു​രം: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 271 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി നേ​ടി​യ ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഹാ​ർ​ദി​ക്ക് പാ​ണ്ഡ്യ​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

43 പ​ന്തി​ൽ 103 റ​ൺ​സാ​ണ് ഇ​ഷാ​ൻ കി​ഷ​ൻ എ​ടു​ത്ത​ത്. ആ​റ് ബൗ​ണ്ട​റി​യും പ​ത്ത് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ഷാ​ന്‍റെ ഇ​ന്നിം​ഗ്സ്. സൂ​ര്യ​കു​മാ​ർ യാ​ദ​വ് 63 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. 30 പ​ന്തി​ൽ നാ​ല് ഫോ​റും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സൂ​ര്യ​യു​ടെ ഇ​ന്നിം​ഗ്സ്.

17 പ​ന്തി​ൽ 42 റ​ൺ​സാ​ണ് ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ടു​ത്ത​ത്. ഒ​രു ഫോ​റും നാ​ല് സി​ക്സും ഹാ​ർ​ദി​ക് അ​ടി​ച്ചെ​ടു​ത്തു. 30 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് ശ​ർ​മ​യും തി​ള​ങ്ങി.

ന്യ​സി​ല​ൻ​ഡി​ന് വേ​ണ്ടി ലോ​ക്ക് ഫെ​ർ​ഗൂ​സ​ൻ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. ജേ​ക്ക​ബ് ഡ​ഫി, കൈ​ൽ ജാ​മി​സ​ൺ, മി​ച്ച​ൽ സാ​ന്‍റ്ന​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ടി20 ​ച​രി​ത്ര​ത്തി​ലെ ഇ​ന്ത്യയുടെ ഏ​റ്റ​വും ഉ​യ​ർ​ന്ന മൂ​ന്നാ​മ​ത്തെ സ്കോ​റാ​ണി​ത്.

Sports

കാ​ര്യ​വ​ട്ട​ത്തും നി​രാ​ശ​പ്പെ​ടു​ത്തി സ​ഞ്ജു; ആ​റ് റ​ൺ​സെ​ടു​ത്ത് പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​രി​യി​ൽ മോ​ശം ഫോം ​തു​ട​ർ​ന്ന് മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ന​ട​ക്കു​ന്ന അ​ഞ്ചാം മ​ത്സ​ര​ത്തി​ലും സ​ഞ്ജു നി​രാ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ആ​റ് റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി​രി​ക്കു​ക​യാ​ണ് സ​ഞ്ജു. ആ​റ് പ​ന്ത് നേ​രി​ട്ട സ​ഞ്ജു​വി​ന് ഒ​രു ബൗ​ണ്ട​റി മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ലോ​ക്കി ഫെ​ർ​ഗൂ​സ​ണാ​ണ് സ​ഞ്ജു​വി​നെ പു​റ​ത്താ​ക്കി​യ​ത്. ലോ​ക്കി​യു​ടെ പ​ന്ത് ഉ​യ​ർ​ത്തി അ​ടി​ച്ച സ​ഞ്ജു​വി​നെ ബെ​വ​ൺ ജേ​ക്ക​ബ്സ് ക്യാ​ച്ചെ​ടു​ത്ത് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ സ​ഞ്ജു​വി​ന്‍റെ ടി20 ​ലോ​ക​ക​പ്പ് പ്ര​തീ​ക്ഷ​യും മ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ഇ​ഷാ​ൻ കി​ഷ​ൻ തി​ള​ങ്ങി​യാ​ൽ വി​ക്ക​റ്റ് കീ​പ്പ​റാ​യി ഇ​ഷാ​ന് ആ​ദ്യ പ​രി​ഗ​ണ​ന കി​ട്ടാ​നാ​ണ് സാ​ധ്യ​ത.

Sports

കാ​ര്യ​വ​ട്ടം ടി20: ​ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്; സ​ഞ്ജു ടീ​മി​ൽ

തി​രു​വ​ന​ന്ത​പു​രം: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ അ​ഞ്ചാം ടി20 ​ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും ഇ​ടം​പി​ടി​ച്ചു.

ഇ​ന്ത്യ​ൻ ടീ​മി​ൽ മൂ​ന്ന് മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി. ഇ​ഷാ​ന്‍ കി​ഷ​ന്‍, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി എ​ന്നി​വ​ര്‍ തി​രി​ച്ചെ​ത്തി. ഹ​ര്‍​ഷി​ത് റാ​ണ, ര​വി ബി​ഷ്‌​ണോ​യി, കു​ല്‍​ദീ​പ് യാ​ദ​വ് എ​ന്നി​വ​രാ​ണ് വ​ഴി​മാ​റി​യ​ത്. ന്യൂ​സി​ല​ന്‍​ഡ് നാ​ല് മാ​റ്റം വ​രു​ത്തി. ഫി​ന്‍ അ​ല​ന്‍, ജെ​യിം​സ് നീ​ഷം, കെ​യ്ല്‍ ജാ​മി​സ​ണ്‍, ലോ​ക്കി ഫെ​ര്‍​ഗൂ​സ​ണ്‍ എ​ന്നി​വ​ര്‍ ടീ​മി​ൽ തി​രി​ച്ചെ​ത്തി.

ഹോം ​ഗ്രൗ​ണ്ടി​ല്‍ സ​ഞ്ജു സാം​സ​ണ്‍ ഓ​പ്പ​ണാ​യി ക​ളി​ക്കു​മെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ര്‍ വി​ഷ​മി​ക്കേ​ണ്ട​തി​ല്ലെ​ന്നും സൂ​ര്യ​കു​മാ​ര്‍ ടോ​സ് സ​മ​യ​ത്ത് വ്യ​ക്ത​മാ​ക്കി. അ​ഞ്ചു​മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഇ​ന്ത്യ 3-1 സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു. ഇ​തു​വ​രെ ന​ട​ന്ന ഒ​മ്പ​തു രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ എ​ട്ടി​ലും ജ​യി​ച്ച ഇ​ന്ത്യ​യു​ടെ ഭാ​ഗ്യ മൈ​താ​ന​മാ​ണ് കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ - അ​ഭി​ഷേ​ക് ശ​ർ​മ, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ്കീ​പ്പ​ർ), ഇ​ഷാ​ൻ കി​ഷ​ൻ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), റി​ങ്കു സിം​ഗ്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, അ​ക്ഷ​ർ പ​ട്ടേ​ൽ, അ​ർ​ഷ്‌​ദീ​പ് സിം​ഗ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ജ​സ്പ്രീ​ത് ബും​റ.

ന്യൂ​സീ​ല​ൻ​ഡ് പ്ലേ​യിം​ഗ് ഇ​ല​വ​ൻ - ടിം ​സീ​ഫാ​ർ​റ്റ് (വി​ക്ക​റ്റ് കീ​പ്പ​ർ), ര​ചി​ൻ ര​വീ​ന്ദ്ര, ഗ്ലെ​ൻ ഫി​ലി​പ്‌​സ്, ഡാ​രി​ൽ മി​ച്ച​ൽ, ബെ​വ​ൺ ജേ​ക്ക​ബ്സ്, മി​ച്ച​ൽ സാ​ന്‍റ​ന​ർ, കൈ​ൽ ജെ​യ്‌​മീ​സ​ൻ, ഇ​ഷ് സോ​ധി, ലോ​ക്കി ഫെ​ർ​ഗൂ​സ​ൻ, ജേ​ക്ക​ബ് ഡ​ഫി

Sports

ഇ​​ന്ത്യ-​​ശ്രീ​​ല​​ങ്ക അ​​ഞ്ചാം ട്വ​​ന്‍റി20 ഇ​​ന്ന്

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്ത്യ-​​ശ്രീ​​ല​​ങ്ക വ​​നി​​താ ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യി​​ലെ അ​​ഞ്ചാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും പോ​​രാ​​ട്ടം ഇ​​ന്ന് കാ​​ര്യ​​വ​​ട്ടം ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും.

വൈ​​കി​​ട്ട് ഏ​​ഴി​​നാ​​ണ് മ​​ത്സ​​രം. വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് ന​​ട​​ന്ന ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ള​​ട​​ക്കം നാ​​ല് മ​​ത്സ​​ര​​വും ജ​​യി​​ച്ച ഇ​​ന്ത്യ പ​​ര​​ന്പ​​ര തൂ​​ത്തു​​വാ​​രു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ഇ​​റ​​ങ്ങു​​ക.

4-0ന് ​​പ​​ര​​ന്പ​​ര ഇ​​തി​​ന​​കം സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​ന്ത്യ ടീ​​മി​​ൽ പു​​തു​​മു​​ഖ​​ങ്ങ​​ൾ​​ക്ക് അ​​വ​​സ​​രം ന​​ൽ​​കി​​യേ​​ക്കും. തു​​ട​​ർ​​ച്ച​​യാ​​യ തോ​​ൽ​​വി​​ക​​ളി​​ൽ പ​​ത​​റു​​ന്ന ശ്രീ​​ല​​ങ്ക​​യ്ക്ക് ആ​​ശ്വാ​​സ​​ജ​​യ​​ത്തി​​നാ​​യു​​ള്ള മ​​ത്സ​​രം​​കൂ​​ടി​​യാ​​ണി​​ത്.

ബാ​​റ്റിം​​ഗി​​ലും ബൗ​​ളിം​​ഗി​​ലും വ​​ലി​​യ ആ​​ധി​​പ​​ത്യ​​മാ​​ണ് ഇ​​ന്ത്യ പു​​ല​​ർ​​ത്തു​​ന്ന​​ത്. തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് അ​​ർ​​ധ സെ​​ഞ്ചു​​റി നേ​​ടി​​യ ഓ​​പ്പ​​ണ​​ർ ഷ​​ഫാ​​ലി വ​​ർ​​മ​​യു​​ടെ മി​​ന്നും ഫോമും ​​ഒ​​പ്പം സ​​ഹ ഓ​​പ്പ​​ണ​​ർ സ്മൃ​​തി മ​​ന്ദാ​​ന ഫോ​​മി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ​​തും മ​​ധ്യ​​നി​​ര​​യി​​ൽ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റ​​ർ റി​​ച്ച ഘോ​​ഷി​​ന്‍റെ സാ​​ന്നി​​ധ്യ​​വും ഇ​​ന്ത്യ​​യു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.

ദീ​​പ്തി ശ​​ർ​​മ, രേ​​ണു​​ക താ​​ക്കൂ​​ർ, അ​​രു​​ന്ധ​​തി റെ​​ഡ്ഢി എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ബൗ​​ളിം​​ഗ് നി​​ര​​യ്ക്കെ​​തി​​രേ പൊ​​രു​​തു​​ക എ​​ന്ന​​ത് ല​​ങ്ക​​യ്ക്ക് ക​​ടു​​ത്ത വെ​​ല്ലു​​വി​​ളി​​യാ​​കും.

ക്യാ​​പ്റ്റ​​ൻ ച​​മാ​​രി അ​​ട്ട​​പ്പ​​ട്ടു​​വി​​ന്‍റെ പോ​​രാ​​ട്ട​​വീ​​ര്യം മാ​​ത്ര​​മാ​​ണ് നി​​ല​​വി​​ൽ ല​​ങ്ക​​ൻ നി​​ര​​യ്ക്ക് ആ​​ശ്വ​​സി​​ക്കാ​​നു​​ള്ള​​ത്. കാ​​ര്യ​​വ​​ട്ട​​ത്ത് ന​​ട​​ക്കു​​ന്ന മൂ​​ന്നാ​​മ​​ത്തെ മ​​ത്സ​​രം കൂ​​ടി​​യാ​​ണി​​ത്.

Sports

സ്മൃ​തി​ക്കും ഷെ​ഫാ​ലി​ക്കും അ​ർ​ധ​സെ​ഞ്ചു​റി; ല​ങ്ക​യ്ക്ക് കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ വ​നി​താ ടി20 ​പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 221 റ​ൺ​സെ​ടു​ത്തു. അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച ഷെ​ഫാ​ലി വ​ർ​മ​യും (79) സ്‌​മൃ​തി മ​ന്ദാ​ന​യു​മാ​ണ് (80) ഇ​ന്ത്യ​ക്കാ​യി തി​ള​ങ്ങി​യ​ത്.

ഒ​ന്നാം വി​ക്ക​റ്റി​ൽ‌ 162 റ​ൺ​സാ​ണ് മ​ന്ദാ​ന - ഷെ​ഫാ​ലി സ​ഖ്യം കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ടി20 ​ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൂ​ട്ടു​കെ​ട്ടാ​ണി​ത്. 46 പ​ന്തു​ക​ളി​ൽ 79 റ​ൺ​സ് നേ​ടി ഷെ​ഫാ​ലി മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ 48 പ​ന്തി​ൽ 80 റ​ൺ​സ് നേ​ടി സ്മൃ​തി​യും മ​ട​ങ്ങി.

പി​ന്നാ​ലെ​യെ​ത്തി​യ റി​ച്ച ഘോ​ഷും ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി. 16 പ​ന്തി​ൽ 40 റ​ൺ​സു​മാ​യി റി​ച്ച ഘോ​ഷും 10 പ​ന്തി​ൽ 16 റ​ൺ​സ് നേ​ടി ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും പു​റ​ത്താ​കാ​തെ നി​ന്നു. അ​വ​സാ​ന ര​ണ്ട്ഓ​വ​റി​ൽ 37 റ​ൺ​സാ​ണ് ഇ​ന്ത്യ അ​ടി​ച്ചെ​ടു​ത്ത​ത്.

ഇ​തി​നി​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ പ​തി​നാ​യി​രം റ​ൺ​സെ​ന്ന നാ​ഴി​ക​ക്ക​ല്ലും സ​മൃ​തി മ​ന്ദാ​ന പി​ന്നി​ട്ടു. 280 ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്നാ​ണ് സ്മൃ​തി​യു​ടെ നേ​ട്ടം. ഇ​തോ​ടെ 291 ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്ന് 10,000 റ​ൺ​സ് തി​ക​ച്ച മി​താ​ലി രാ​ജി​ന്‍റെ റി​ക്കാ​ർ​ഡും സ്‌​മൃ​തി ത​ക​ർ​ത്തു.

 

 

Sports

കാ​ര്യ​വ​ട്ടം ടി20; ​ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ വ​നി​താ ടി20 ​പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യും. ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക​ൻ ക്യാ​പ്റ്റ​ൻ ച​മ​രി അ​ത്ത​പ്പ​ത്തു ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും അ​നാ​യാ​സം ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ വ​നി​താ ടീം. ​ആ​ശ്വാ​സ​ജ​യ ജ​യം തേ​ടി​യാ​ണ് ല​ങ്ക​ൻ വ​നി​ത​ക​ൾ കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്. ര​ണ്ട് മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ന്ത്യ​യും ല​ങ്ക​യും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

അ​സു​ഖ ബാ​ധി​ത​യാ​യ ജ​മീ​മ റോ​ഡ്രീ​ഗ്‌​സ്, ക്രാ​ന്തി ഗൗ​ഡ് എ​ന്നി​വ​ർ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ​നി​ന്നു പു​റ​ത്താ​യ​പ്പോ​ൾ ഹ​ർ​ലീ​ൻ ഡി​യോ​ൾ, അ​രു​ന്ധ​തി റെ​ഡ്ഡി എ​ന്നി​വ​ർ ടീ​മി​ലെ​ത്തി. ഇ​നോ​ക, മ​ൽ​കി എ​ന്നി​വ​ർ​ക്ക് പ​ക​ര​മാ​യി ര​ശ്‌​മി​ക സേ​വ​ൻ​ഡി, കാ​വ്യ കാ​വി​ന്ദി എ​ന്നി​വ​ർ ല​ങ്ക​ൻ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ സ്ഥാ​നം പി​ടി​ച്ചു.

ഇ​ന്ത്യ​ൻ പ്ലെ​യിം​ഗ് ഇ​ല​വ​ൻ: ഷ​ഫാ​ലി വ​ർ​മ, സ്മൃ​തി മ​ന്ദാ​ന, ഹ​ർ​ലീ​ൻ ഡി​യോ​ൾ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ന്‍), റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ദീ​പ്തി ശ​ർ​മ, അ​മ​ൻ​ജോ​ത് കൗ​ർ, അ​രു​ന്ധ​തി റെ​ഡ്ഡി, വൈ​ഷ്ണ​വി ശ​ർ​മ, രേ​ണു​ക സിം​ഗ് താ​ക്കൂ​ർ, ശ്രീ ​ച​ര​ണി.

ശ്രീ​ല​ങ്ക പ്ലെ​യിം​ഗ് ഇ​ല​വ​ൻ: എ.​ഹാ​സി​നി , ച​മാ​രി അ​ത്ത​പ്പ​ത്തു (ക്യാ​പ്റ്റ​ന്‍), ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ, ക​വി​ഷ ദി​ൽ​ഹാ​രി, ഇ​മേ​ഷ ദു​ലാ​നി, നി​ലാ​ക്ഷി​ക സി​ൽ​വ, കൗ​ഷാ​നി നു​ത്യം​ഗ​ന (വി​ക്ക​റ്റ് കീ​പ്പ​ർ), മ​ൽ​ഷ ഷെ​ഹാ​നി, ര​ശ്മി​ക സേ​വ​ൻ​ഡി, കാ​വ്യ കാ​വി​ന്ദി, നി​മി​ഷ മ​ദു​ഷാ​നി.

 

Sports

ഇന്ത്യ x ലങ്ക നാലാം വനിതാ ട്വന്‍റി-20 ഇന്ന് കാര്യ​​വട്ടത്ത്

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്ത്യ x ശ്രീ​​ല​​ങ്ക വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ നാ​​ലാം പോ​​രാ​​ട്ടം ഇ​​ന്നു കാ​​ര്യ​​വ​​ട്ട​​ത്ത്. ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ച്ച ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം പ​​ര​​മ്പ​​ര തൂ​​ത്തു​​വാ​​രി​​ക​​യാ​​ണ്. പ​​ര​​മ്പ​​ര ന​​ഷ്ട​​മാ​​യെ​​ങ്കി​​ലും ആ​​ശ്വാ​​സ ജ​​യം തേ​​ടി​​യാ​​ണ് ല​​ങ്ക​​ന്‍ ടീം ​​ഇ​​റ​​ങ്ങു​​ക.

ദീ​​പ്തി ശ​​ര്‍​മ​​യു​​ടെ​​യും രേ​​ണു​​ക സിം​​ഗ് ഠാ​​ക്കൂ​​റി​​ന്‍റെ​​യും ബൗ​​ളിം​​ഗ് പ്ര​​ക​​ട​​ന​​മാ​​ണ് ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ല്‍ കാ​​ര്യ​​വ​​ട്ട​​ത്ത് ഇ​​ന്ത്യ​​ക്കു കാ​​ര്യ​​ങ്ങ​​ള്‍ അ​​നു​​കൂ​​ല​​മാ​​ക്കി​​യ​​ത്.

ഓ​​പ്പ​​ണ​​ര്‍ ഷെ​​ഫാ​​ലി വ​​ര്‍​മ​​യു​​ടെ ത​​ക​​ര്‍​പ്പ​​ന്‍ ഫോ​​മും ഇ​​ന്ത്യ​​യു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം വ​​ര്‍​ധി​​പ്പി​​ക്കു​​ന്നു. അ​​തേ​​സ​​മ​​യം, വൈ​​സ് ക്യാ​​പ്റ്റ​​നും സൂ​​പ്പ​​ര്‍ താ​​ര​​വു​​മാ​​യ സ്മൃ​​തി മ​​ന്ദ​​ന​​യ്ക്ക് ഈ ​​പ​​ര​​മ്പ​​ര​​യി​​ല്‍ ഇ​​തു​​വ​​രെ മി​​ക​​ച്ച സ്‌​​കോ​​റു​​ക​​ള്‍ ക​​ണ്ടെ​​ത്താ​​നാ​​യി​​ട്ടി​​ല്ല.

കാ​​ര്യ​​വ​​ട്ട​​ത്തെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നാ​​യി എ​​ണ്ണാ​​യി​​ര​​ത്തോ​​ളം കാ​​ണി​​ക​​ളാ​​ണ് ക​​ഴി​​ഞ്ഞ മ​​ത്സ​​രം കാ​​ണാ​​നെ​​ത്തി​​യ​​ത്. അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളു​​ള്ള പ​​ര​​മ്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രം ഡി​​സം​​ബ​​ര്‍ 30നു ​​കാ​​ര്യ​​വ​​ട്ട​​ത്തു​​ത​​ന്നെ ന​​ട​​ക്കും.

Sports

കാ​ര്യ​വ​ട്ടം വ​നി​താ ടി20: ​നാ​ല് വി​ക്ക​റ്റു​മാ​യി രേ​ണു​ക; ഇന്ത്യയ്ക്ക് 113 റൺസ് വിജയലക്ഷ്യം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ വ​നി​ത​ക​ൾ. കാ​ര്യ​വ​ട്ട​ത്ത് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​ന് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു.

ഇ​ന്ന് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 113 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 13.2 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഷെ​ഫാ​ലി വ​ർ​മ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ൽ ഇ​ന്ത്യ അ​നാ​യാ​സ​മാ​യി ല​ക്ഷ്യം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

79 റ​ൺ‌​സാ​ണ് ഷെ​ഫാ​ലി എ​ടു​ത്ത​ത്. 42 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഷെ​ഫാ​ലി​യു​ടെ ഇ​ന്നിം​ഗ്സ്. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 21 റ​ൺ​സെ​ടു​ത്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ക​വി​ഷ ദി​ൽ​ഹ​രി ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 112 റ​ൺ‌​സ് എ​ടു​ത്ത​ത്. 27 റ​ൺ​സെ​ടു​ത്ത ഇ​മേ​ഷ ദു​ലാ​നി​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ ടോ​പ്സ്കോ​റ​ർ. ഹ​സി​നി പെ​രേ​ര 25 റ​ൺ​സും ക​വി​ഷ ദി​ൽ​ഹ​രി 20 റ​ൺ​സും എ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി രേ​ണു​ക സിം​ഗ് ഠാ​ക്കൂ​ർ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ദീ​പ്തി ശ​ർ​മ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

 

 

 

 

Sports

കാ​ര്യ​വ​ട്ടം വ​നി​താ ടി20; ​ടോ​സ് നേ​ടി ഇ​ന്ത്യ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ട​ത്തെ ഗ്രീ​ൻ​ഫീ​ൽ​ഡ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​ൽ ര​ണ്ട് മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. സ്നേ​ഹ് റാ​ണ​യ്ക്കും അ​രു​ന്ധ​തി റെ​ഡ്ഡി​യ്ക്കും പ​ക​രം രേ​ണു​ക സിം​ഗ് ഠാ​ക്കൂ​റും ദീ​പ്തി ശ​ർ​മ​യും പ്ലേ​യിം​ഗ് ഇ​ല​വ​ണി​ലെ​ത്തി.

ടീം ​ഇ​ന്ത്യ: സ്മൃ​തി മ​ന്ദാ​ന, ഷെ​ഫാ​ലി വ​ർ​മ, ജെ​മീ​മ റോ​ഡ്രി​ഗ​സ്, ഹ​ർ​മ​ൻ​​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ദീ​പ്തി ശ​ർ​മ, അ​മ​ൻ​ജോ​ത് കൗ​ർ, വൈ​ഷ്ണ​വി ശ​ർ​മ, ക്രാ​ന്തി ഗൗ​ഡ്, രേ​ണു​ക സിം​ഗ് ഠാ​ക്കൂ​ർ.

ടീം ​ശ്രീ​ല​ങ്ക: ച​മാ​രി അ​ത്ത​പ​ത്തു (ക്യാ​പ്റ്റ​ൻ), ഹ​സി​നി പെ​രേ​ര, ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ, നി​മേ​ഷ മ​ധു​ഷ​നി, ക​വി​ഷ ദി​ൽ​ഹ​രി, നി​ലാ​ക്ഷി​ക സി​ൽ​വ, ഇ​മേ​ഷ ദു​ലാ​നി, കൗ​ഷാ​നി നു​ത്യാ​ങ്ക​ന (വി​ക്ക​റ്റ് കീ​പ്പ​ർ), മ​ൽ​ഷ ഷെ​ഹാ​നി, ഇ​നോ​ക ര​ണ​വീ​ര, മാ​ൽ​കി മ​ഡ​ര.

Sports

ഇ​ന്ത്യ - ശ്രീ​ല​ങ്ക പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി കാ​ര്യ​വ​ട്ടം; മ​ത്സ​രം 26ന്

തി​രു​വ​ന​ന്ത​പു​രം: ലോ​ക ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ബു​ധ​നാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ഇ​ന്ത്യ- ശ്രീ​ല​ങ്ക വ​നി​താ ടി20 ​പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി​ട്ടാ​ണ് ടീ​മു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്.

ഡി​സം​ബ​ർ 26, 28, 30 തീ​യ​തി​ക​ളി​ലാ​യി കാ​ര്യ​വ​ട്ടം സ്പോ​ർ​ട്‌​സ് ഹ​ബ് ഗ്രീ​ൻ​ഫീ​ൽ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് കേ​ര​ളം സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.40ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ എ​ത്തു​ന്ന ടീ​മു​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ലാ​ണ് താ​മ​സ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 25ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ ശ്രീ​ല​ങ്ക​ൻ ടീ​മും വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ ഇ​ന്ത്യ​ൻ ടീ​മും ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 250 രൂ​പ നി​ര​ക്കി​ൽ ജ​ന​റ​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കും. ഹോ​സ്പി​റ്റാ​ലി​റ്റി സീ​റ്റു​ക​ൾ​ക്ക് 3000 രൂ​പ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

Latest News

Corehub Up